നവീകരിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്‌ഘാടനം ചെയ്‌തു
ചടങ്ങില്‍ പ്രസ്സ്‌ക്ലബ് പ്രസിഡണ്ട് ടി.കെ. രാമകൃഷ്‌ണന്‍ അദ്ധ്യക്ഷനായിരുന്നു. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പി. ദാമോധരന്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി. കുഞ്ഞിരാമന്‍, മാതൃഭൂമി ബ്യൂറോ ചീഫ് വിജയകൃഷ്‌ണന്‍, മാധ്യമം ബ്യൂറോ ചീഫ് എന്‍. രാജേഷ്, മംഗളം ബ്യൂറോ ചീഫ് ജയതിലകന്‍, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കെ. മൊയ്‌തീന്‍കോയ, കേരള കൗമുദി ബ്യൂറോ ചീഫ് എ. സജീവന്‍, പി.ടി.ഐ. കറസ്‌പോണ്ടന്റ് എ.ജി. കണ്ണന്‍, മലബാര്‍ ചേംബര്‍ പ്രസിഡണ്ട് പി. സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്സ്‌ക്ലബ് സെക്രട്ടറി കമാല്‍ വരദൂര്‍ സ്വാഗതവും ട്രഷറര്‍ ടി.കെ. മധുകുമാര്‍ നന്ദിയും പറഞ്ഞു.